നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് | Oneindia Malayalam

2018-06-02 1,146

Eranakulam court issues arrest warrant against actor Rizabawa
സിനിമാ നടൻ റിസബാവയുടെ മകളും എളമക്കര സ്വദേശി സിഎം സാദിഖിന്റെ മകനും തമ്മിൽ വിവാഹമുറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്താണ് 2014ൽ നടൻ റിസബാവ സാദിഖിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയത്. പിന്നീട് സാദിഖ് പണം തിരികെ ചോദിച്ചെങ്കിലും റിസബാവ പല തവണ അവധി പറയുകയും സാവകാശം ചോദിക്കുകയും ചെയ്തു.പണം തിരികെ ചോദിച്ച സാദിഖിന് റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ഇത് മടങ്ങിയിരുന്നു.
#Rizabawa #Arrest